സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതിയിൽ 75 പ്രവര്‍ത്തി ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ എല്ലാവർക്കും ഉത്സവബത്ത നൽകുവാൻ തീരുമാനം. ഉത്സവബത്തയായി 1000 രൂപ നൽകും. ഓണം പ്രമാണിച്ചാണ് ഉത്സവബത്ത നൽകുന്നത്. പൊതുവെ നൂറ് പ്രവർത്തി ദിനങ്ങൾ പൂർത്തിയാക്കിയവർക്കാണ് ഉത്സവബത്ത നൽകാറുള്ളത്. എന്നാൽ ഇത്തവണ കോവിഡ് പ്രതിസന്ധി കൂടി ഉണ്ടായതിനാലാണ് 75 ദിവസം തൊഴിലിലേര്‍പ്പെട്ടവര്‍ക്ക് ഉത്സവബത്ത നൽകുവാൻ തീരുമാനമായത്.
ഹൃത്വിക് റോഷന്റെ നായികയായി ദീപിക പദുകോൺ..! ‘ഫൈറ്റര്‍’ ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു
ഉത്സവബത്ത നൽകുവാൻ തീരുമാനമായതായി മന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു. അതേസമയം, റെഗുലര്‍ ജീവനക്കാര്‍, നീതി സ്റ്റോര്‍, നീതി മെഡിക്കല്‍ സ്റ്റോര്‍ എന്നിവിടങ്ങളിലെ താല്‍ക്കാലിക ജീവനക്കാര്‍, നിക്ഷേപ, വായ്പ കളക്ഷന്‍ ജീവനക്കാര്‍, അപ്രൈസര്‍മാർ എന്നിവർക്കും ബോണസ് നൽകുവാൻ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തെ സഹകരണ സംഘങ്ങളിലെ ജീവനക്കാര്‍ക്കും സര്‍ക്കാര്‍ ബോണസ് പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക