ഇന്ത്യ ഇന്ന് 75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. കനത്ത സുരക്ഷയോടെയാണ് രാജ്യ തലസ്ഥാനം സ്വാതന്ത്ര്യദിനാഘോഷത്തിനായി തയ്യാറെടുക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മുൻവർഷങ്ങളിലേതു പോലെ തന്നെ രാവിലെ രാജ്യത്തെ അഭിസംബോധന ചെയ്യും. 75 -ാമത് സ്വാതന്ത്ര്യദിന സന്ദേശം രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പങ്കുവയ്ക്കും. കനത്ത സുരക്ഷയിലാണ് ചെങ്കോട്ടയുള്ളത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലും മാനദണ്ഡങ്ങളോടെ ആഘോഷപരിപാടികൾ നടത്തുവാനാണ് തീരുമാനം.
സ്വാതന്ത്ര്യമെന്ന വാക്കിനെ അർത്ഥ പൂർണ്ണമാക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. എല്ലാ വാഹനങ്ങളും വിശദമായ പരിശോധനകൾക്ക് ശേഷമായിരിക്കും കടത്തിവിടുക. അന്തർ സംസ്ഥാന അതിർത്തികളിൽ അധിക ചെക്ക്പോസ്റ്റുകൾ സ്ഥാപിക്കുകയും ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവർത്തന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയുംചെങ്കോട്ടയിൽ രണ്ടു പ്രത്യേക കൺട്രോൾ റൂമുകളും തുറന്നിട്ടുണ്ട്. അതീവ സുരക്ഷാ സന്നാഹങ്ങളോടെയാണ് ഇത്തവണത്തെ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക