തൃശൂർ : ബന്ധുവായ ഇരുപത്തിമൂന്നുകാരനൊപ്പം രണ്ടു കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് നാടുവിട്ട മുപ്പതുകാരിയെ പോലീസ് അറസ്റ്റ് ചെയ്തു. കേച്ചേരി സ്വദേശിയായ യുവതിയാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇവരുടെ 10 വയസ്സുള്ള മകന്റെ പരാതിയിലാണ് ബാലാവകാശ നിയമ പ്രകാരം പോലീസ് കേസെടുത്തത്.
ഇവരുടെ ഭർത്താവ് ഗൾഫിലായിരുന്ന സമയത്ത് യുവതി അയാളുടെ ജേഷ്ഠന്റെ മകനുമായി പ്രണയത്തിലായി. ഭർത്താവ് ഇപ്പോൾ നാട്ടിലുണ്ട്. ഒരാഴ്ച മുൻപ് ഇരുവരും നാടുവിടുകയായിരുന്നു.
സ്ത്രീയെ വീട്ടിൽ കാണാതായതോടെ വീട്ടുകാർ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും നാടുവിട്ട വിവരം അറിയുന്നത്. മറ്റൊരു ഇടത്ത് വീട് വാടകയ്ക്ക് എടുത്ത് താമസിക്കുകയായിരുന്നു ഇരുവരും. തുടർന്ന് കുന്നംകുളം സിഐ വി.സി. സൂരജിന്റെ നേതൃത്വത്തിലുള്ള പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക