കോവിഡ് രോഗവ്യാപനം പല സംസ്ഥാനങ്ങളിലും കുറഞ്ഞിട്ടുണ്ട്. രോഗവ്യാപനം കുറവുള്ള ജില്ലയിലെ സ്കൂളുകൾ തുറക്കുവാനൊരുങ്ങുകയാണ് കർണാടക. രണ്ട് ശതമാനത്തില്‍ താഴെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് തുറക്കുക. ഈ മാസം 23 മുതൽ സ്കൂളുകൾ തുറക്കുമെന്ന് കർണാടക മുഖ്യമന്ത്രി വ്യക്തമാക്കി. ഉടൻ തന്നെ ആരോഗ്യ വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തി കോവിഡ് മാർഗനിർദേശങ്ങൾ പുറത്തിറക്കുമെന്നും സർക്കാർ അറിയിച്ചു.
രാജ്യം ഇന്ന് 75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു, കനത്ത സുരക്ഷയിൽ തലസ്ഥാനം
ആദ്യഘട്ടത്തിൽ ഒൻപത് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളാണ് ആരംഭിക്കുക. സ്കൂളുകളിൽ എത്തുന്ന രക്ഷിതാക്കളും അധ്യാപകരും കോവിഡ് വാക്സിൻ സ്വീകരിച്ചവരായിരിക്കണം. വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമേ സ്കൂളുകളിൽ പ്രവേശനം അനുവദിക്കുകയുള്ളു. സംസ്ഥാനത്ത് പ്രതിമാസമുള്ള 65 ലക്ഷം വാക്സിനേഷന് ഒരു കോടിയാക്കി ഉയർത്തുന്നതിന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ട് ശതമാനത്തിൽ കൂടുതൽ പോസിറ്റിവിറ്റി നിരക്കുള്ള ജില്ലകളിലെ സ്കൂളുകൾ ഇപ്പോൾ തുറക്കുകയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക