തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇരുപത്തിയഞ്ചുകാരിയ്ക്ക് കൊവിഡിനെതിരായ രണ്ട് ഡോസ് വാക്സീനും ഒരുമിച്ച് കുത്തിവെച്ചതായി പരാതി.
തിരുവനന്തപുരം മണിയറയിലാണ് സംഭവം. യുവതി ഇപ്പോൾ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.
ആദ്യ ഡോസ് വാക്സീൻ എടുക്കാൻ എത്തിയപ്പോഴാണ് രണ്ട് ഡോസ് വാക്സീനും ഒരുമിച്ച് കുത്തിവെച്ചതെന്ന് കുടുംബം ആരോപിക്കുന്നു.
അതേസമയം യുവതിയോട് വാക്സീൻ എടുത്തതാണോയെന്ന് ചോദിച്ചിരുന്നുവെന്നും എടുത്തിട്ടില്ലെന്ന് മറുപടി കിട്ടിയശേഷമാണ് കുത്തിവെപ്പെടുത്തത് എന്നുമാണ് ജീവനക്കാർ നൽകിയിരിക്കുന്ന വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക