നടന് ആദിത്യന് ജയനും ഭാര്യയും നടിയുമായ അമ്പിളി ദേവിയും തമ്മിലുള്ള പ്രശ്നങ്ങള്‍ ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവച്ചത്. ആദിത്യനെതിരെ അമ്പിളിയും അമ്പിളിക്കെതിരെ ആദിത്യനും നിരവധി ആരോപണങ്ങളാണ് ഉന്നയിച്ചത്.
കഴിഞ്ഞ ദിവസം അമ്പിളി ദേവിയ്ക്കെതിരായി കോടതി വിധി ഉണ്ടാവുകയും ചെയ്തിരുന്നു. അമ്പിളി ദേവിക്കെതിരെ ആദിത്യൻ കോടതിയിൽ എത്തിയിരുന്നു, അതിന്റെ വിധിയാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്.
തന്റെ ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധം ഉണ്ടെന്നും അദ്ദേഹം തന്നെ തകർക്കുക ആണെന്നുമാണ് അമ്പിളി പറഞ്ഞത്. ഒടുവിൽ ആദിത്യൻ ആത്മഹത്യക്ക് വരെ ശ്രമിച്ചു, പിന്നാലെ താരം ആദിത്യനു നേരെ കേസ് കൊടുത്തിരുന്നു , സ്ത്രീത്വത്തെ അപമാനിക്കുന്നു എന്ന് പറഞ്ഞാണ് അമ്പിളി ആദിത്യന് നേരെ കേസ് കൊടുത്തത്.
ഈ പ്രശ്നങ്ങൾക്കെല്ലാം ശേഷം താരം വീണ്ടും സാധാരണ ജീവിതത്തിലേക്ക് തിരികെ എത്തുക ആയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം വന്ന കോടതി വിധി അമ്പിളി ദേവിക്ക് എതിരായിട്ടാണ് വന്നിരിക്കുന്നത്, ആദിത്യൻ കോടതിയിൽ സമർപ്പിച്ച തെളിവുകളാണ് ഇതിനു കാരണമായത്.
തന്റെ ദാമ്പത്യം തകർന്നത് അമ്പിളിക്ക് ഷിജു എന്ന വ്യക്തയുമായുള്ള ബന്ധം കൊണ്ടാണ് എന്നാണ് ആദിത്യൻ പറഞ്ഞത്. ലണ്ടനിൽ ഉള്ള ഷിജു മേനോനെ വിവാഹം കഴിക്കാൻ അമ്പിളി ദേവി തീരുമാനം എടുത്തിരുന്നു.
ഇരുവരും തമ്മിലുള്ള ബന്ധം ആദിത്യൻ അറിഞ്ഞതാണ് ഇവരുടെ ബന്ധം തകരാനുള്ള കാരണം. അമ്പിളി ഒരേസമയം ആദിത്യനെയും ലണ്ടനിൽ ഉള്ള ഷിജുവിനെയും പ്രണയിക്കുക ആയിരുന്നു. ആദിത്യനുമായുള്ള വിവാഹം കഴിഞ്ഞു ഒരു കുട്ടി ഉണ്ടായ ശേഷവും അമ്പിളി ഈ ബന്ധം തുടർന്നു .
ഇതിനിടെ ഷിജു അമ്പിളിക്ക് അയച്ച നഗ്ന വീഡിയോ ആദിത്യൻ കാണാൻ ഇടയായി. ഇതാണ് ആദിത്യൻ കോടതിയിൽ ഹാജരാക്കിയ തെളിവ്.
ഷിജുവിനെ വിവാഹം കഴിക്കാം എന്ന് അമ്പിളി പറഞ്ഞിരുന്നു, എന്നാൽ അമ്പിളി തന്നെ ചതിക്കുകയായിരുന്നു എന്ന് പിന്നീടാണ് ഷിജുവിന് മനസിലായത്. ഷിജു ഇരുവരുടെയും സെക്സ് ചാറ്റ് ആദിത്യന് അയച്ച് കൊടുത്തു. ഇതോടെയാണ് ബന്ധം തകര്‍ന്നതെന്ന് അദിത്യന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക