ഗുവാഹത്തി: ത്രിപുര കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ പിജുഷ് കാന്തി ബിശ്വാസ് രാജിവച്ചു. പാർട്ടി സംസ്ഥാന ഘടകം മേധാവി സ്ഥാനം രാജിവച്ചു. രാഷ്ട്രീയത്തിൽനിന്ന് വിരമിക്കുകയാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
അതേ സമയം ഇദ്ദേഹം തൃണമൂല്‍ കോൺഗ്രസിൽ ചേർന്നേക്കുമെന്നാണ് സൂചന. ‘ഞാൻ ടിപിസിസി പ്രസിഡന്റ് ആയിരുന്നപ്പോൾ തന്ന സഹകരണത്തിന് എല്ലാ കോൺഗ്രസ് നേതാക്കളോടും ആത്മാർഥമായ നന്ദി അറിയിക്കുന്നു.
ഇന്ന് ഞാൻ പ്രസിഡന്റ് സ്ഥാനം രാജിവച്ച് രാഷ്ട്രീയത്തിൽനിന്നും വിരമിക്കുന്നു. സോണിയ ഗാന്ധിക്ക് എന്റെ ആത്മാർഥമായ നന്ദി’ – അദ്ദേഹം ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക