പേളിയും ശ്രീനിഷും സോഷ്യൽ മീഡിയയുടെ ഇഷ്ടതാരങ്ങളാണ് . ഇരുവരെയും ആരാധകർക്ക് എത്രമാത്രം ഇഷ്ടമാണോ അത്രയും തന്നെ പ്രിയമാണ് മകൾ നിലയെയും. അതുകൊണ്ട് തന്നെ നിലയുടെ വിശേഷങ്ങൾ ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവക്കാറുണ്ട്.
ഇപ്പോഴിതാ നിലയുടെ ആദ്യത്തെ ഓണാഘോഷത്തിന്റെ വീഡിയോയാണ് പേളി പങ്കുവെക്കുന്നത്. പേളിയുടെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
പാലക്കാടുള്ള ശ്രീനിഷിന്റെ മുത്തശ്ശിയെ കാണാൻ പോകുന്നതും അവിടെ ഓണം ആഘോഷിക്കുന്നതും അവരോടൊപ്പം സമയം ചിലവഴിക്കുന്നതുമാണ് വീഡിയോയിൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക