നാഗര്‍കോവില്‍: കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ടൂറിസം മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ കന്യാകുമാരിയില്‍ പുനഃരാരംഭിച്ചു.
തിങ്കളാഴ്ച മുതല്‍ വിനോദ സഞ്ചാരികളെ പ്രവേശിപ്പിച്ച് തുടങ്ങി. ആദ്യദിനം തന്നെ നല്ല തിരക്ക് അനുഭവപ്പെട്ടതായാണ് സൂചന.
വിവേകാനന്ദപ്പാറയിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ടൂറിസ്റ്റുകളെ പ്രവേശിപ്പിച്ച് തുടങ്ങി. ഒന്നാം ദിവസം തന്നെ ആയിരത്തിനകത്ത് ആളുകള്‍ ബോട്ട് സര്‍വീസ് നടത്തിയതായാണ് വിവരം.
തൃപ്പരപ്പ് , തൊട്ടിപ്പാലം തുടങ്ങിയ സ്ഥലങ്ങളിലും വിനോദസഞ്ചാരികള്‍ എത്തിത്തുടങ്ങി. വരും ദിവസക്കളില് ഇവിടെ ആളുകളുടെ എണ്ണം വര്‍ധിക്കാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക