സമകാലിക വിഷയങ്ങളില്‍ തന്റെ നിലപാടുകള്‍ വ്യക്തമാക്കുന്നതിനാല്‍ നിരന്തരം ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും സ്വര ഭാസ്കര്‍ ഇരയാവാറുണ്ട്. ‘വീരേ ദി വെഡ്ഡിംഗ്’ എന്ന സിനിമയ്ക്ക് ശേഷം താരം അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരിലായി ട്രോളുകളും വിമര്‍ശനങ്ങളും.
തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളെ കുറിച്ച് തുറന്ന കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് സ്വര ഇപ്പോള്‍. ഒരു പൂവിന്റെ ചിത്രം പോലും തനിക്ക് സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാനാവില്ല. അതിനെയും ആളുകള്‍ വീരേ ദി വെഡ്ഡിംഗിലെ സ്വയംഭോഗ സീനുമായി ബന്ധിപ്പിക്കുന്നു എന്നാണ് സ്വര പറയുന്നത്.
റോഡും ഹോട്ടലുകളും പോലെ ഒരു വെര്‍ച്വല്‍ പൊതുസ്ഥലമാണ് സോഷ്യല്‍ മീഡിയ. എന്നാല്‍ പൊതുസ്ഥലങ്ങളില്‍ നമ്മള് പാലിച്ച് പോരുന്ന മാന്യത ഓണ്‍ലൈന്‍ ഇടത്തില്‍ മാത്രമില്ല. എനിക്ക് ഒരു പൂവിന്റെ ചിത്രം പോലും സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാനാവില്ല. അതിനെയും ആളുകള്‍ വീരേ ദി വെഡ്ഡിംഗിലെ സ്വയംഭോഗ സീനുമായി ബന്ധിപ്പിക്കും.
തനിക്ക് നേരിടേണ്ടി വരുന്ന സൈബര്‍ ലൈംഗിക ആക്രമണങ്ങള്‍ വളരെ വൃത്തികെട്ടതാണ്. എങ്കിലും ഓണ്‍ലൈനില്‍ എല്ലാവരോടും മറുപടി പറയേണ്ടത് പ്രധാനമല്ലെന്ന് താന്‍ മനസിലാക്കുന്നു. എന്നാല്‍ നമുക്ക് സമൂഹ മാധ്യമത്തെ വിദ്വേഷത്തിനും ട്രോളുകള്‍ക്കും ഉള്ള സ്ഥലമായി മാറ്റാതിരിക്കാം. നിങ്ങളുടെ സത്യം നിങ്ങള്‍ തുറന്ന് പറയുക തന്നെ വേണമെന്നും സ്വര പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക