കൊച്ചി: മുന്‍മന്ത്രി പി തിലോത്തമന് ഹൃദയാഘാതത്തെ തുടർന്ന് ഐസിയുവില്‍. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള തിലോത്തമന്റെ ആരോഗ്യ സ്ഥിതിയിൽ നേരിയ പുരോഗതിയുള്ളതായി റിപ്പോര്‍ട്ട്.
വീട്ടിൽവച്ചു ചുമയും ശ്വാസം മുട്ടലും അനുഭവപ്പെട്ടതിനെ തുടർന്ന് വെള്ളിയാഴ്ച വൈകിട്ട് അദ്ദേഹത്തെ ആദ്യം ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഇവിടെവച്ച് ഹൃദയാഘാതവും ചെറിയ വിറയലും ഉണ്ടായതിനെ തുടർന്നാണ് എറണാകുളത്തേക്കു മാറ്റിയത്.
മരുന്നുകളോട് അദ്ദേഹം പ്രതികരിക്കുന്നുണ്ടെന്നും ആരോഗ്യനിലയിൽ പുരോഗതി ഉണ്ടെന്നും പി പ്രസാദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക