നോയിഡ: ഗ്രേറ്റർ നോയിഡയില്‍ ജന്മദിനം ആഘോഷിക്കുന്നതിനിടയില്‍ ഒരു വയസ്സുകാരന് ഫ്ളാറ്റിന്റെ പന്ത്രണ്ടാം നിലയില്‍ നിന്ന് വീണ് ദാരുണാന്ത്യം.
കസാന ഗൃഹത്തിലെ ആഘോഷത്തിന്റെ അന്തരീക്ഷം നിമിഷങ്ങൾക്കുള്ളിൽ ദുഖത്തിന്റെ അന്തരീക്ഷമായി മാറുകയായിരുന്നു. ഒരു വയസ്സുള്ള റിവാന്റെ ജന്മ ദിനമാണ് കണ്ണീരില്‍ മുങ്ങിയത്. ജന്മദിനത്തിൽ പന്ത്രണ്ടാം നിലയിൽ നിന്ന് വീണാണ് റിവാന്‍ മരിച്ചത്.
ഗ്രേറ്റർ നോയിഡയിലെ ബിസ്രാഖ് പോലീസ് സ്റ്റേഷൻ പരിധിയിലെ കാസ ഗ്രീൻസ് 1 ഹൗസിംഗ് സൊസൈറ്റിയിൽ തിങ്കളാഴ്ചയാണ് സംഭവം.
മകന്റെ ആദ്യ ജന്മദിനം ആഘോഷിക്കാൻ, സത്യേന്ദ്ര കസാനയും കുടുംബാംഗങ്ങളും അവരുടെ വീട് അലങ്കരിക്കുകയായിരുന്നു, ചില അതിഥികളും ഈ അവസരത്തിൽ എത്തിയിരുന്നു.
ഒരു വയസുള്ള റിവാൻ അവരുടെ ഫ്ലാറ്റിന്റെ പ്രധാന വാതിലിനു പുറത്ത് കളിച്ചു കൊണ്ടിരിക്കുമ്പോൾ താഴെ 12 നിലകളിലേക്കുള്ള സ്റ്റെയർവെല്ലിലൂടെ വീഴുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക