ന്യൂഡൽഹി: ഉത്തരാഖണ്ഡില്‍ ഒരു വലിയ കുന്നിന്റെ ഭാഗം ഇടിഞ്ഞു വീഴുന്ന ഭയപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. തിങ്കളാഴ്ച ദേശീയപാത 9-ലെ തനക്പൂർ-ചമ്പാവത്ത് ഭാഗത്താണ് സംഭവം. ഇതെത്തുടര്‍ന്ന് ഗതാഗതം സ്തംഭിച്ചു.
പാറക്കല്ലുകളും മണ്ണും ഇടുങ്ങിയ മലഞ്ചെരുവുകളിൽ പാഞ്ഞെത്തുന്ന വീഡിയോ വൈറലാകുകയാണ് .
ഇത് ഗതാഗതക്കുരുക്കിന് കാരണമാവുകയും ചെയ്തു.
യാത്രക്കാക്കാരും നാട്ടുകാരും വാഹനങ്ങൾ ഉപേക്ഷിച്ച് സ്ഥലത്തുനിന്ന് ഓടിപ്പോകുന്നത് വീഡിയോയിൽ കാണാം.
#WATCH | Tanakpur-Champawat national highway was blocked following a landslide near Swala in Champawat, Uttarakhand today
"It would take at least two days to clear the debris. I have instructed officials concerned to divert the traffic to another route," says DM Vineet Tomar pic.twitter.com/Bndohy4fj5
— ANI (@ANI) August 23, 2021
വളരെ അപകടകരമായ മണ്ണിടിച്ചിൽ സംഭവിക്കുന്നു, “ഒരാൾ വീഡിയോയിൽ പറയുന്നത് കേൾക്കാം.
എല്ലാ അവശിഷ്ടങ്ങളും നീക്കം ചെയ്യുന്നതുവരെ പ്രദേശത്തെ എല്ലാ ട്രാഫിക്കുകളും വഴിതിരിച്ചുവിടാൻ പ്രാദേശിക ഭരണകൂടം നിർദ്ദേശം നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക