ന്യൂഡല്‍ഹി: കേരളത്തിലെ കോണ്‍ഗ്രസ് ഭാരവാഹികളുടെ പ്രഖ്യാപനം ഉടനുണ്ടാവുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്.
ഡി.സി.സി ഭാരവാഹികളുടെ പട്ടിക ഉടന്‍ പുറത്തിറക്കും. എല്ലാ ജില്ലകളിലും ഒറ്റപ്പേരിലേക്ക് എത്തിയെന്നും അന്തിമ പട്ടിക ഹൈക്കമാന്‍ഡിന് കൈമാറിയെന്നും സുധാകരന് പറഞ്ഞു.
അതേസമയം, ഡി.സി.സി പ്രസിഡന്റുമാരുടെ പട്ടിക പുറത്തുവരാനിരിക്കെ, നേതൃത്വത്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ പോരിന് കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ തയാറെടുത്തുവെന്ന വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്.
രമേശ് ചെന്നിത്തലയെ അനുകൂലിക്കുന്നവരുടെ വാട്സ്ആപ് ഗ്രൂപ് ചര്‍ച്ചകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നു. തീരുമാനം വന്നാലുടന്‍ രംഗത്തുവരണമെന്നും ഡി.സി.സി പ്രസിഡന്റ് പദത്തിലേക്ക് പരിഗണിച്ചവരുടെ ഫാന്‍സിനെ ഇളക്കിവിടണമെന്നുമാണ് ആഹ്വാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക