തിരുവനന്തപുരം: വിളപ്പില്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ 75-ാം വാര്‍ഷിക ആഘോഷവും പ്രഭാത സായാഹ്ന ശാഖയും സഹകരണ മന്ത്രി വി.എന്‍ വാസവന് ഉദ്ഘാടനം ചെയ്തു.
കാട്ടാക്കട എംഎല്‍എ ഐ.ബി സതീഷിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബാങ്ക് പ്രസിഡന്റ് ചെറുകോട് മുരുകന് സ്വാഗതവും വൈസ് പ്രസിഡന്റ് ബി സതീഷ് കുമാര്‍ നന്ദിയും പറഞ്ഞു. ബാങ്ക് ലോക്കറിന്റെ ഉദ്ഘാടനം ഐ.ബി സതീഷ് എംഎല്‍എ നിര്‍വഹിച്ചു.
പ്രവര്‍ത്തന റിപ്പോര്‍ട്ട് ബാങ്ക് സെക്രട്ടറി എസ് റിച്ചാര്ഡ്സന് അവതരിപ്പിച്ചു. യോഗത്തില്‍ മുന്‍കാല പ്രസിഡന്റുമാരെയും സെക്രട്ടറിമാരെയും ആദരിച്ചു.
ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് വിളപ്പില്‍ രാധാകൃഷ്ണന്, ലാലി, ലില്ലി മോഹന്‍, സുകുമാരന്‍, ബാബുകുമാര്‍, മുക്കംപാലമൂട് ബിജു, നിസാമുദ്ദീന്‍, ജയചന്ദ്രന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക