കാസര്‍കോട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനം സംസ്ഥാനത്ത് പരാജയപ്പെട്ടുവെന്ന് രമേശ് ചെന്നിത്തല.
ദിവസവുമുള്ള ആറുമണി വാര്‍ത്തസമ്മേളനത്തില്‍ മുഖ്യമന്ത്രിയെ ഇപ്പോള്‍ കാണാനില്ല. അദ്ദേഹം ഒളിച്ചോടിയിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
സര്‍ക്കാറിനെ വിമര്‍ശിക്കുന്നത് രാഷ്ട്രീയ താല്പര്യത്തോടെയല്ല. പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പ്രതികള്‍ക്ക് മൊബൈല്‍ ഫോണടക്കമുള്ള സൗകര്യങ്ങള്‍ ചെയ്തുകൊടുത്ത സംഭവത്തെ കുറിച്ച് ജയില്‍ ഡി.ജി.പി അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികള്‍ക്ക് നേതാക്കള്‍ ഒത്താശ ചെയ്യുന്നതിന്റെ തെളിവാണിത്. സംഭവം ഗൗരവമുള്ളതാണ്. ഇതേ കുറിച്ച് സമഗ്രാന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക