തിരുവനന്തപുരം: സംസ്ഥാനത്ത് ആര്‍ടിപിസിആര്‍ പരിശോധനകള്‍ വര്‍ധിപ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്കി. പ്രതിദിന കൊവിഡ് ബാധിതരുടെയും ചികിത്സയില്‍ ഉള്ളവരുടേയും എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. മൂന്നാം തരംഗം ഒക്ടോബറില്‍ എത്തുമെന്നാണ് മുന്നറിയിപ്പ്.
കൊവിഡ് പ്രതിരോധത്തിന് പുതിയ തന്ത്രങ്ങള്‍ ആവിഷ്കരിക്കാന്‍ മുഖ്യമന്ത്രി വിളിച്ച ആരോഗ്യവിദഗ്ധരുടെ യോഗം ഇന്ന് നടക്കും. പ്രമുഖ ഡോക്ടര്‍മാര്‍, വൈറോളജിസ്റ്റുകള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.
എല്ലാ മെഡിക്കല്‍ കോളെജുകളിലെയും സ്വകാര്യ ആശുപത്രികളിലെയും കൊവിഡ് ചികിത്സാനുഭവമുള്ള ഡോക്ടര്‍മാര്‍, വൈറോളജിസ്റ്റുകള്‍, ആരോഗ്യവിദഗ്ധര്‍ എന്നിവര്‍ പങ്കെടുക്കും.അടച്ചിടല്‍ ഒഴിവാക്കിയുള്ള നൂതന പ്രതിരോധമാര്‍ഗങ്ങളാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
കൊവിഡിന്റെ പുതിയ വകഭേദമായ സി.1.2 വിന്റെ ഭീഷണിയും ഉയര്‍ന്ന് കഴിഞ്ഞു. വാക്സിനെ പോലും മറികടക്കാന്‍ ശേഷിയുണ്ടെന്നാണ് കണ്ടെത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക