സോഷ്യൽ മീഡിയയുടെ മിന്നും താരമാണ് പേളി മാണി. അവതാരകയും നടിയുമൊക്കെയായ പേളി ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമൊക്കെ ഏറെ സജീവമാണ്.
ഇപ്പോഴിതാ, തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവയ്ക്കുകയാണ് പേളി മാണി.
പർപ്പിൾ- പിങ്ക് കോമ്പിനേഷനിലുള്ള സാരിയിൽ അതിസുന്ദരിയായ പേളിയെ ആണ് ചിത്രങ്ങളിൽ കാണാനാവുക.
ബാഹുബലിയിലെ ശിവകാമിയെന്ന കഥാപാത്രത്തെ ഓർമ്മിപ്പിക്കുന്ന ലുക്കിലാണ് പേളിയുടെ ഇരിപ്പ്. ശിവകാമി ദേവിയുടെ ലുക്ക് കലക്കി എന്നാണ് ആരാധകർ കമന്റ് ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക