അവതാരകയായെത്തി മലയാളികളുടെ പ്രിയങ്കരിയായിത്തീര്‍ന്ന താരമാണ് അശ്വതി ശ്രീകാന്ത്. അവതാരകയായിട്ടാണ് മിനിസ്ക്രീനില്‍ എത്തിയതെങ്കിലും ‘ചക്കപ്പഴം’ എന്ന പരമ്പരയിലൂടെ അശ്വതി അഭിനയത്തിലേക്കും കടക്കുകയായിരുന്നു.
തന്റെ വിശേഷങ്ങള്‍ പങ്കുവച്ചും നിലപാടുകള്‍ തുറന്നുപറഞ്ഞും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അശ്വതി.
താരം രണ്ടാമതൊരു കുട്ടിയെ കാത്തിരിക്കുന്ന വിവരവും സന്തോഷത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചിരുന്നത്. ഇപ്പോഴിതാ രണ്ടാമത്തെ കുഞ്ഞ് തങ്ങളുടെ ജീവിതത്തിലേക്ക് എത്തിയതിന്റെ സന്തോഷം പങ്കുവെക്കുകയാണ് അശ്വതി.
”അതേ, അവളിവിടുണ്ട്. അമ്മയ്ക്കും കുഞ്ഞിനും സുഖം. അച്ഛനും ചേച്ചി പെണ്ണിനും വല്ല്യ സന്തോഷം.” എന്ന ക്യാപ്ഷനോടെ തനിക്ക് വീണ്ടുമൊരു പെണ്‍കുട്ടിയുണ്ടായ വിവരം പങ്കുവച്ചിരിക്കുകയാണ് അശ്വതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക