ഈ തലകെട്ടു വായിക്കുമ്പോൾ തന്നെ നെറ്റി ചുളിക്കുന്നവർ ഉണ്ടാകും. ദാമ്പത്യ ബന്ധം തകർക്കാനുള്ള വഴികളോ? എന്നാൽ ഈ പറയുന്നതിന് വിപരീതമായി ചെയ്താൽ സുന്ദര ദാമ്പത്യം കെട്ടിപൊക്കം.ദാമ്പത്യത്തെ നശിപ്പിക്കാൻ പോന്ന ആ പത്തു കാര്യം എന്താണെന്ന് നോകാം.
1.പങ്കാളിയെ വിശ്വസിക്കാനെ പാടില്ല. സംശയം കൊണ്ട് പങ്കാളിയെ ശ്വാസം മുട്ടിക്കുക. വഞ്ചിക്കാൻ കൂടി പറ്റിയ പോളി. ഇങ്ങനെ ഉള്ള ബന്ധത്തിൽ നിന്നു പങ്കാളി എങ്ങനെ എങ്കിലും പുറത്തു ചാടി പൊയ്ക്കൊള്ളും.
2. പങ്കാളിയെ എപ്പോളും കളി ആക്കാൻ മറക്കണ്ട. നാലാളുടെ മുന്നിൽ താഴ്ത്തി കെട്ടാൻ മടിക്കുകയെ വേണ്ട. മിണ്ടാതെ ഇരുന്നാലും മതി. വൈകാരിക അകലവും ശൂന്യതയുമൊക്കെ വിവാഹ ജീവിതത്തെ ദുസ്സഹമാക്കും.
3. പങ്കാളിയെ അടിമയാക്കാം . എന്തിനും നിയന്ത്രണം വെക്കാം. ഇടുന്നെ വസ്ത്രം മുതൽ ചെയ്യുന്നേ ചെറിയ കാര്യങ്ങൾ വരെ അനുവാദം ചോദിച്ചിട് ചെയ്താ മതി എന്നു വാശി പിടികം.പങ്കാളിയുടെ ഒരാവശ്യവും അംഗീകരിക്കരുത്. കയ്യിലെ ചരടിനൊത്തു തുള്ളുന്ന പാവയാക്കി മാറ്റുവാൻ ശ്രമിച്ചാൽ ദാമ്പത്യം ദുരിതപൂർണം.
4. കുടുംബ ജീവിതത്തിൽ ഉണ്ടാകുന്ന എല്ലാ നല്ല കാര്യങ്ങളുടെയും ക്രെഡിറ്റ് സ്വയം ഏറ്റെടുക്കുക. പങ്കാളിക്ക് ഒരു പങ്കും നൽകാതിരിക്കുക. മക്കളുടെ കേമത്തം മുതൽ എല്ലാ കാര്യങ്ങളും സാധിച്ചത് ഞാൻ മൂലമാണെന്ന് മേനി പറയുക. പങ്കാളിയെ കൊണ്ട് എന്തിനു കൊള്ളാമെന്ന് കുത്തി പറയുക. വീഴ്ചകൾ ഉണ്ടാകുമ്പോൾ ഒക്കെ പങ്കാളിയുടെ മേൽ കെട്ടിവച്ച് കുറ്റം പറയുക. ദാമ്പത്യം തകർന്നോളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക