രമേശ് ചെന്നിത്തലയ്ക്ക് എതിരെ വിമർശനവുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ രംഗത്ത്. തീ കെടുത്താൻ ശ്രമിക്കുമ്പോൾ പന്തം കുത്തി ആളിക്കത്തിക്കരുതെന്നാണ് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ വിമർശനം. ചെന്നിത്തല പ്രസംഗിച്ചത് ഉമ്മൻചാണ്ടിയുടെ അറിവോടുകൂടി ആണെന്ന് വിശ്വസിക്കാൻ സാധിക്കില്ലെന്നും തിരുവഞ്ചൂർ വ്യക്തമാക്കി. മാത്രമല്ല ഉമ്മൻചാണ്ടിയുടെ പിന്നിൽ ഒളിക്കരുതെന്നും അദ്ദേഹം അറിയിച്ചു. നല്ല പക്വത ഉള്ള നേതാവാണ് ഉമ്മൻ ചാണ്ടി . അദ്ദേഹം ഒരു ട്രാപ്പിലും പെടില്ല. അദ്ദേഹം ഈ പ്രശ്നവും തീർക്കുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതികരിച്ചു.
അതിനോടൊപ്പം തന്നെ പാർട്ടി ഇപ്പോൾ ക്ഷീണത്തിലാണെന്നും അത് മനസിലാക്കി പ്രതികരിക്കണമെന്നും പാർട്ടിയെ വേദനിപ്പിക്കുന്നതൊന്നും പറയില്ലെന്നും അദ്ദേഹം പറഞ്ഞു. പക തീർത്തേ അടങ്ങു എന്നുള്ള സമീപനം ശെരിയല്ലെന്നും അദ്ദേഹം കൂട്ടി ചേർത്തു. അതിനോടൊപ്പം തന്നെ ഉമ്മൻ ചാണ്ടിയെ അവഗണിക്കുന്ന രീതി ഉണ്ടാകില്ലെന്നും തിരുവഞ്ചൂർ മാധ്യമങ്ങളോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക