നടൻ ബാലയുടെയും എലിസബത്തിന്റെയും വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. ഇന്ന് ഉച്ചയ്ക്കായിരുന്നു വിവാഹം.
ബന്ധുക്കളും സുഹൃത്തുക്കളും വിവാഹത്തിൽ പങ്കെടുത്തു.കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമായി ലളിതമായാണ് ചടങ്ങു നടന്നത്.
ഇന്നലെയാണ് ബാല സോഷ്യൽ മീഡിയയിലൂടെ വിവാഹ റിസപ്ഷൻ ആരാധകരെ അറിയിച്ചത്.
ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ വീഡിയോ പങ്കുവച്ചുകൊണ്ടാണ് ബാല റിസപ്ഷൻ തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.
“അതെ, നാളെയാണ് ആ ദിവസം. ജീവിതത്തിൽ തനിച്ചായ വിഷമഘട്ടങ്ങളിൽ എന്നെ പിന്തുണച്ച് ഒപ്പം നിന്ന എല്ലാവരോടും നന്ദി പറയുന്നു” എന്ന് കുറിച്ചുകൊണ്ടാണ് ബാല വീഡിയോ പങ്കുവച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക