തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി ഡിപ്പോകളില്‍ ബിവറേജ് ഔട്ട്ലെറ്റുകള് തുറക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ പരിഹസിച്ച് ബി.ജെ.പി നേതാവ് സന്ദീപ് വാചസ്പതി.
‘രണ്ട് ഫുള്‍, ഒരു ഹാഫ്’ എന്നൊക്കെ പറഞ്ഞ് ടിക്കറ്റ് എടുത്തതിന് ഇപ്പോഴാ ഒരു അര്‍ത്ഥം ഉണ്ടായതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഒപ്പം ഗതാഗതമന്ത്രി ആന്റണി രാജുവിന് വിജയാശംസകളും നേര്‍ന്നു.
കെ.എസ്.ആര്.ടി.സിയെ കടത്തില്‍ നിന്നും കരകയറ്റുന്നതിനായി ടിക്കറ്റേതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് പുതിയ വഴികള്‍ തേടുന്നതിനിടെയാണ് സ്റ്റാന്‍ഡുകളില്‍ മദ്യശാലകള്‍ ആരംഭിക്കുവാനുളള നീക്കം.
ഇതിനായി ഒഴിഞ്ഞു കിടക്കുന്ന കടമുറികള്‍ ബിവറേജസ് കോര്പ്പറേഷന് അനുവദിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ആന്റണി രാജു പറഞ്ഞു.
ബസ് സ്റ്റാന്റുകളില്‍ അല്ല മദ്യവില്പന നടത്തുക, ബസ് ടെര്‍മിനല്‍ കോംപ്ലക്സില്‍ സ്ഥലം ഉണ്ടെങ്കില്‍ അനുവദിക്കും. ഇത് ആദ്യത്തെ തീരുമാനല്ലെന്നും മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക