വ്യവസായിയുടെ ഭാര്യയെ കബിളിപ്പിച്ച് 200 കോടി തട്ടിയ നടി ലീന മരിയ പോള്‍ ഉൾപ്പെട്ട തട്ടിപ്പ് കേസില്‍ നാലുപേർ കൂടി അറസ്റ്റിൽ. ഇന്നലെയാണ് ലീനയെ അറസ്റ്റ് ചെയ്തത്. നേരത്തെ അറസ്റ്റ് ചെയ്യപ്പെട്ട ലീനയുടെ പങ്കാളി സുകേഷ് നിലവിൽ പൊലീസ് കസ്റ്റഡിയിൽ ആണ്. സുകേഷ് ഉപയോഗിച്ച ഐ ഫോൺ പരിശോധനയ്ക്കായി ഗുജറാത്തിലെ ലബോറട്ടറിയിൽ അയച്ചു
മുൻ ഫോർട്ടിസ് ഹെല്‍ത്ത്കെയര്‍ പ്രമോട്ടർ ഷിവിന്ദർ സിങിന്റെ ഭാര്യ അതിഥി സിങിനെ കബളിപ്പിച്ച് 200 കോടി ലീന അടങ്ങുന്ന സംഘം തട്ടിയെടുക്കുകയായിരുന്നു.
സ്റ്റേഷനില്‍ ഹാജരായ ലീന മരിയ പോളിനെ ഇന്നലെയാണ് ദില്ലി സാമ്പത്തിക കുറ്റകൃത്യ വിഭാഗം അറസ്റ്റ് ചെയ്തത്. മക്കോക്കയും ചുമത്തിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് പോലീസ് നേരത്തെ ലീന മരിയ പോളിനെ ചോദ്യം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക