തിരുവല്ലയിൽ അയൽവാസിയെ വടിവാളിന് വെട്ടിപ്പരിക്കേൽപ്പിച്ച പ്രതികൾ അറസ്റ്റിൽ. കേസില്‍ മുഖ്യപ്രതി ഉള്‍പ്പടെ രണ്ട് പേരാണ് അറസ്റ്റിലായത്. തിരുവല്ല പൊലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. കോട്ടത്തോട് പാറയില്‍ വീട്ടില്‍ സന്തോഷ് (27) കുളക്കാട് ദര്‍ശനയില്‍ സ്റ്റോയി വര്‍ഗീസ് (30), എന്നിവരാണ് അറസ്റ്റിലായത്. കൂട്ടുപ്രതിയും സ്റ്റോയുടെ സഹോദരനുമായ സ്റ്റോണിനെ പിടിക്കാൻ സാധിച്ചില്ല. ഇയാൾ പോലീസിനെ വെട്ടിച്ചു കടന്നുകളയുകയായിരുന്നു. കുളക്കാട് മുണ്ടപ്പള്ളിത്തറയില് സനല്‍ ജോസിനാണ് അക്രമത്തില്‍ പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ബൈക്കിലെത്തിയ സംഘം ജോസിനെ ആക്രമിക്കുകയായിരുന്നു .
പ്രതികരിക്കാൻ ഇവിടെ എഴുതുക