ഡൽഹി: ചൊവ്വാഴ്ച രാവിലെ ഡൽഹി-മീററ്റ് എക്സ്പ്രസ് വേയിൽ ഉണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. ഉത്തർപ്രദേശിലെ ഗാസിയാബാദ് ജില്ലയിലെ മസൂരി മേഖലയിലാണ് സംഭവം.
എക്സ്പ്രസ് വേയിൽ മൊത്തം ഏഴ് യാത്രക്കാരുമായി പോയ കാറാണ് ട്രക്കുമായി കൂട്ടിയിടിച്ചത്. ഏഴ് യാത്രക്കാരിൽ രണ്ട് കുടുംബങ്ങളിലെ അംഗങ്ങൾ ഉൾപ്പെടുന്നു . അവർ ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ നിന്ന് ഗാസിയാബാദിലേക്ക് മടങ്ങുകയായിരുന്നു.
കാറിലുണ്ടായിരുന്ന നാല് മുതിർന്നവരും ഒരു കുട്ടിയും അപകടത്തിൽ മരിച്ചു. രണ്ട് കുട്ടികൾക്ക് പരിക്കേറ്റു, അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ട്രക്ക് ഡ്രൈവറെ പോലീസ് പിടികൂടി. ഈ വർഷം ഏപ്രിലിലാണ് ഡൽഹി-മീററ്റ് എക്സ്പ്രസ് വേ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. ഇത് ഇതുവരെ ഔപചാരികമായി ഉദ്ഘാടനം ചെയ്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക