ആലപ്പുഴ: കൈനകരി പഞ്ചായത്തിൽ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം. വഴിയരികിൽ പാർക്ക് ചെയ്തിരുന്ന കാറുകളും ബൈക്കുകളും അജ്ഞാതർ രാത്രിയിൽ കത്തിച്ചു. ഇന്ന് പുലർച്ചയോടെയായിരുന്നു സംഭവം.
ഒരു കാറും ബൈക്കും സ്കൂട്ടറും ഉൾപ്പെടെ ആറ് വാഹനങ്ങൾ കത്തിച്ചതായാണ് വിവരം. സംഭവത്തിൽ നെടുമുടി, പുളിങ്കുന്ന് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള 15പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്; സമ്പര്‍ക്കപ്പട്ടികയിലുള്ള കൂടുതല്‍ പേരുടെ സാമ്പിളുകള്‍ ഇന്ന് പരിശോധിക്കും
കരമാർഗ്ഗമുള്ള യാത്രാസൗകര്യങ്ങളുടെ അഭാവം മൂലം കുട്ടനാട്ടിൽ ആളുകൾ വ്യാപകമായി റോഡരികിൽ വണ്ടികൾ നിർത്തിയിടാറുണ്ട്. ഇന്ന് പുലർച്ചയോടെ ബൈക്കിൽ എത്തിയ ഒരു സംഘമാണ് വണ്ടികൾ കത്തിച്ചെന്നാണ് നാട്ടുകാർ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക