മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യരുടെ പിറന്നാളായിരുന്നു കഴിഞ്ഞദിവസം . പ്രിയതാരത്തിന് ആരാധകരും സുഹൃത്തുക്കളും അടക്കമുളളവർ ആശംസകൾ നേർന്നിരുന്നു.
ആരാധകരുടെ സ്നേഹത്തിന് നന്ദി പറഞ്ഞ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് മഞ്ജു വാര്യർ.
”എല്ലാവരോടും നന്ദി, ഇന്നും എന്നിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്ന സ്നേഹവും അനുഗ്രഹങ്ങളും ആശംസകളും എന്നെ അതിശയിപ്പിക്കുകയും ഹൃദയത്തിൽ സ്പർശിക്കുകയും ചെയ്തു.
നിങ്ങൾ ഓരോരുത്തർക്കും ഒരുപാട് സ്നേഹം തിരികെ നൽകുന്നു, ഇതായിരുന്നു മഞ്ജുവിന്റെ വാക്കുകൾ. നിറചിരിയോടെയുളള മഞ്ജുവിന്റെ ചിത്രങ്ങൾ പകർത്തിയത് രാജീവൻ ഫ്രാൻസിസാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക