മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയതാരങ്ങളാണ് മമ്മൂട്ടിയും നദിയ മൊയ്തുവും. ഇരുവരും ഒന്നിച്ചെത്തിയ സിനിമളെല്ലാം തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരമാണ്.
അമല്‍ നീരദിന്റെ ‘ഭീഷ്മപര്‍വം’ എന്ന ചിത്രത്തിൽ ഇരുവരും വീണ്ടും അഭിനയിക്കുന്നുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയും നദിയയും ഒന്നിച്ചുള്ള ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.
ഇരുവരും ഒരുമിച്ചുള്ള 1985ലെ ചിത്രവും 2021ലെ ചിത്രവുമാണ് വൈറലാവുന്നത്. ഭീഷ്മപര്‍വ്വത്തിന്റെ ലുക്കിലാണ് മമ്മൂട്ടി ചിത്രത്തിൽ ഉള്ളത്.
പത്ത് വര്‍ഷത്തിന് ശേഷമാണ് നദിയയും മമ്മൂട്ടിയും ഒന്നിച്ച് അഭിനയിക്കുന്നത്. 2011ല്‍ പുറത്തിറങ്ങിയ ഡബിള്‍സിലാണ് ഇരുവരും അവസാനമായി അഭിനയിച്ചത്. ഭീഷ്മപര്‍വ്വത്തിന്റെ ചിത്രീകരണം അടുത്തിടെയാണ് പൂര്‍ത്തിയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക