മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് രേഖ രതീഷ്. സിനിമയില്‍ നിന്നുമാണ് താരം
സീരിയലില്‍ എത്തുന്നത്. ഇപ്പോള്‍ തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ചും നേരിട്ട പ്രതിസന്ധിയെ
കുറിച്ചും ഒരു അഭിമുഖത്തില്‍ തുറന്ന് പറയുകയാണ് നടി.
കോവിഡ് മറ്റ് എല്ലാ മേഖലയിലും എന്ന പോലെ സീരിയലിനെയും ബാധിച്ചിരുന്നു. നിർത്തിവച്ച ഷൂട്ട് വീണ്ടും തുടങ്ങി. എങ്കിലും ഇടയ്ക്കിടെ വരുന്ന ലോക്ഡൗൺ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ട്. പക്ഷേ മാസ്ക് വച്ച് അഭിനയിക്കാൻ പറ്റില്ലല്ലോ.
എല്ലാ മേഖലയിലും നന്മയും തിന്മയും ഉണ്ട്. ഏതു തിരഞ്ഞെടുക്കണം എന്നത് ആളുകളുടെ വിവേചന ബുദ്ധിക്ക്
അനുസരിച്ച് വ്യത്യാസപ്പെടും. നന്മ വേണ്ടവർക്ക് അതും തിന്മ വേണ്ടവർക്ക് അതും തിരഞ്ഞെടുക്കാം.
മോശമായി ഒന്നുമില്ലാത്ത ഏതു മേഖലയാണ് ഉള്ളത് ?
രാഷ്ട്രീയത്തിൽ ഇല്ലേ, കായിക മേഖലയിൽ ഇല്ലേ, സിനിമയിൽ ഇല്ലേ. അപ്പോൾ പിന്നെ സീരിയലിനെ മാത്രം കുറ്റപ്പെടുത്തേണ്ട കാര്യമുണ്ടോ?. ഒരു ചെറിയ ഉദാഹരണം പറയാം. ഈ മഹാമാരിക്കാലത്ത് ഹാൻഡ് സാനിറ്റൈസർ വളരെ കൂടിയ വിലയ്ക്ക് വിറ്റ് നമ്മളെ പറ്റിക്കുന്നവർ ഉണ്ട്. ഈ ദുരിതത്തിലും ആളുകളെ ചൂഷണം ചെയ്യാൻ അവർ ശ്രമിക്കുന്നു.
സീരിയൽ കണ്ടതുകൊണ്ടോ, സിനിമ കണ്ടതു കൊണ്ടോ ആരും ചീത്തയായി എന്നു പറയാനാവില്ല. മനസ്സിൽ
നന്മ ഉള്ളവർ നന്മ മാത്രമേ ചെയ്യൂ. സീരിയൽ കുറച്ചുപേരുടെ ഉപജീവന മാര്‍ഗമാണ്. അതിനെ
പൂർണമായും അധിക്ഷേപിക്കുന്നത് ശരിയല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക