തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് എകെജി സെന്ററിൽ ചേരും.
പാലാ ബിഷപ്പിന്റെ പ്രസ്താവനയും തുടർന്നുള്ള വിദ്വേഷ പ്രചാരണങ്ങളും വിവാദമായ സാഹചര്യത്തിൽ ഈ വിഷയത്തിൽ സർക്കാർ നിലപാട് മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചേക്കും.
നിപ്പ: കാസർഗോഡ് പനി ബാധിച്ച മരിച്ച കുട്ടിയുടെ പരിശോധന ഫലം നെഗറ്റീവ്
മറ്റ് പാർട്ടികളിൽ നിന്ന് നേതാക്കൾ സിപിഎമ്മിലേക്ക് വരുന്ന സാഹചര്യത്തിൽ ഇവരെ ഏത് നിലയിൽ ഒപ്പം നിർത്തണം എന്നതിലും പാർട്ടിക്കുള്ളിൽ ചർച്ച നടക്കും.
കോൺഗ്രസ് വിട്ട് വരുന്ന നേതാക്കൾക്കടക്കം മികച്ച സ്ഥാനങ്ങൾ നൽകി കൂടുതൽ പേരെ എത്തിക്കാനാണ് ജില്ലാ തലങ്ങളിലടക്കം ചർച്ചകൾ നടക്കുന്നത്.
തെരഞ്ഞെടുപ്പ് അവലോകനങ്ങളെ തുടർന്നുള്ള സിപിഐ-കേരള കോൺഗ്രസ് തർക്കം ഇടതുമുന്നണിക്ക് തലവേദനയാകുന്ന സാഹചര്യവും സെക്രട്ടറിയേറ്റ് യോഗം ചർച്ച ചെയ്തേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക