ഡല്‍ഹി: കൊവിഡ് വാക്സീൻ എടുത്ത ഇന്ത്യക്കാർക്ക് യു കെയിൽ ക്വാറന്റീൻ ഏർപ്പെടുത്തിയ നടപടി ഏറെ വിവാദമായിരുന്നു. ബ്രിട്ടീഷ് നിർമിത ഓക്സ്ഫഡ് അസ്ട്രാസെനക വാക്സീന്റെ ഇന്ത്യൻ പതിപ്പായ കൊവിഷീൽഡു പോലും അംഗീകരിക്കില്ലെന്ന യു കെ നിലപാടിനെതിരെ ഇന്ത്യ പ്രതിഷേധവും അറിയിച്ചിരുന്നു
ഇന്ത്യയിലെ കൊവിഷീൽഡ് വാക്സീൻ യുകെ അംഗീകരിച്ചില്ലെങ്കിൽ അടുത്തയാഴ്ച സമാന നടപടി എടുക്കാൻ ഇന്ത്യയും തീരുമാനിച്ചു.
സംസ്ഥാനത്തെ ഒരു കോടിയിലധികം പേര് കൊവിഡ് വാക്സീന് രണ്ട് ഡോസും സ്വീകരിച്ച് വാക്സിനേഷന് പൂര്‍ത്തിയാക്കി, ആദ്യ ഡോസ് വാക്സിനേഷന് 90 ശതമാനം കഴിഞ്ഞു, 100ലേക്ക് അടുക്കുന്നു !
ഇന്ത്യയിൽ നിന്ന് യു കെയിൽ എത്തുന്നവർക്ക് യുകെ ക്വാറന്റീൻ ഏർപ്പെടുത്തുന്നതുപോലെ യു കെ പൗരൻമാർക്ക് ഇന്ത്യയും ക്വാറൻറീൻ ഏർപ്പെടുത്തും. ഒക്ടോബർ ഒന്ന് വരെ കാത്തിരിക്കാൻ ആണ് രാഷ്ട്രീയ തീരുമാനം
പ്രതികരിക്കാൻ ഇവിടെ എഴുതുക