ചെന്നൈ: കോവിഡ് സാഹചര്യത്തിനുശേഷം തമിഴ്നാട്ടില്‍ സ്കൂളുകള്‍ പൂര്‍ണമായി തുറക്കുന്നു. നവംബര്‍ ഒന്ന് മുതല്‍ എട്ട് വരെയുള്ള ക്ലാസുകള്‍ പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
ഒമ്പതാം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാസം ഒന്ന് മുതല്‍ ക്ലാസുകള്‍ തുടങ്ങിയിരുന്നു. ഈ മാസം ആദ്യം മുതല്‍ കോളേജുകളും തുറന്നു. സ്കൂളുകളില്‍ നിലവില്‍ ഒന്നിടവിട്ട ദിവസങ്ങളിലാണ് ക്ലാസുകള്‍.
ഇനിയും അങ്ങനെ ആയിരിക്കുമോ എന്ന് വ്യക്തമല്ല. എല്ലാ ക്ലാസുകളും തുടങ്ങുന്നതിന്റെ ഭാഗമായി മുന്നൊരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്.
കൊവിഡ് വ്യാപനത്തില്‍ കുറവുവന്നതോടെ മഹാരാഷ്ട്രയിലും സ്കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഒക്ടോബര്‍ നാലിനാണ് ക്ളാസുകള്‍ തുടങ്ങുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക