കോട്ടയം: നിതിനയെ ക്രൂരമായി കൊലപ്പെടുത്തിയതിന് പിന്നില്‍ പ്രണയപ്പകയെന്ന് പ്രതിയുടെ മൊഴി. നിതിനയുമായി രണ്ടുവര്‍ഷമായി പ്രണയത്തിലായിരുന്നു.
അടുത്തിടെയായി നിഥിന അല്പം അകല്‍ച്ച കാണിച്ചിരുന്നതായി പ്രതി പൊലീസിനോട് സമ്മതിച്ചു. സ്വയം കൈത്തണ്ട മുറിച്ച് പെണ്‍കുട്ടിയെ ഭയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പേപ്പര്‍ കട്ടര്‍ കൈയില്‍ കരുതിയത്.
ഭൂരിഭാഗം ആളുകൾക്കും അറിയാത്ത മഞ്ഞളിന്റെ അദ്ഭുത ഗുണങ്ങള്‍ ഇതാ !
അതോടെ സ്നേഹം ബന്ധം നിലനിര്‍ത്താനാകുമെന്ന് പ്രതീഷിച്ചിരുന്നതായും അഭിഷേക് നല്കിയ മൊഴിയില്‍ പറയുന്നു.
എന്നാല്‍ പരീക്ഷ കഴിഞ്ഞ ഇറങ്ങിയ നിഥിനയുമായുള്ള സംസാരം വഴക്കായി. അതിനിടെ സെക്യൂരിറ്റി ഓഫീസര്‍ ഓടിയെത്തുകയും ചെയ്തു. പെട്ടന്നുണ്ടായ പ്രകോപനത്തില്‍ കഴുത്തിലെ ഞരമ്പ് മുറിയ്ക്കുകയായിരുന്നെന്നാണ് അഭിഷേക് പൊലീസിന് നല്കിയ മൊഴി.
പ്രതികരിക്കാൻ ഇവിടെ എഴുതുക