വയറ്റിലെ അസ്വസ്ഥകൾ ചിലപ്പോൾ ഛർദ്ദിയ്ക്ക് വഴിയൊരുക്കാം. ചിലപ്പോൾ മനംപുരട്ടലിന് കാരണമാകും. ഇതിന് കുറുക്കുവഴികൾ പരിക്ഷീക്കാം
1. പുതിന ഇല- മനംപിരട്ട തോന്നുമ്പോള്‍ ഒന്നോ രണ്ടോ പുതിന ഇല വായിട്ട് ചവച്ചുനോക്കൂ. വയറിനുള്ളില്‍ തണുപ്പ് അനുഭവപ്പെടുകയും അസ്വസ്ഥകൾ മാറുകയും ചെയ്യും.
2. ഇഞ്ചി- ചെറുതായി ചതച്ചെടുത്ത ഇഞ്ചി കുറച്ച് വെള്ളമെടുത്ത് നന്നായി മിക്സ് ചെയ്യുക. അതിനുശേഷം ഈ വെള്ളം കുടിച്ചാല്‍ മനംപിരട്ടല്‍ മൂലമുള്ള അസ്വസ്ഥതകള്‍ മാറിക്കിട്ടും.
3. തേങ്ങാവെള്ളം- ഒരു കപ്പ് തേങ്ങാവെള്ളത്തില്‍ ഒരു ടീസ്പൂണ്‍ നാരങ്ങാ നീര് ചേര്‍ത്ത് 15 മിനിറ്റ് കൂടുമ്പോള്‍ ഓരോ കവിള് കുടക്കുക. വയറ് പതിയെ ശാന്തമാകും.
4. ഗ്രാംപൂ- ഒന്നോ രണ്ടോ ഗ്രാംപൂ വായിലിട്ട് ചവച്ചാല്‍ വയറ്റിലെ അസ്വസ്ഥതകള്‍ മാറിക്കിട്ടും. ഗ്രാംപൂവിന്റെ സുഗന്ധവും രുചിയും മനംപിരട്ടല്‍ കുറയ്ക്കും.
5. പെരുംജീരകം- ഭക്ഷണം കഴിച്ചശേഷം വായ ശുദ്ധിയാക്കാന്‍ നമ്മള് പതിവായി കഴിക്കുന്നതാണ് പെരുംജീരകം. പെരുംജീരകം വായിലിട്ട് ചവയ്ക്കുകയോ അല്ലെങ്കില്‍ ചായയില്‍ ചേര്‍ത്ത് കുടിക്കുകയോ ചെയ്താല്‍ വയറിനുള്ളിലെ അസ്വസ്ഥകള്‍ മാറിക്കിട്ടും.
6. ഏലക്ക- ഏലക്കാത്തരികള് വായിലിട്ട് ചവച്ചുകഴിക്കുന്നത് ഛര്‍ദി, മനംപിരട്ടല്‍ പോലുള്ള ബുദ്ധിമുട്ടുകള്‍ ഇല്ലാതാക്കും. തേനിനൊപ്പം ചേര്‍ത്തും ഏലയ്ക്ക കഴിക്കുന്നത് ഉത്തമമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക