ന്യൂഡല്‍ഹി: ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്ട്സ്ആപ്പ് എന്നീ സാമൂഹ്യമാധ്യമങ്ങള്‍ ലോകവ്യാപകമായി തടസ്സപ്പെട്ടു. ഡൗണ്ഡെക്ടറിലെയും ട്വിറ്ററിലെയും ഡാറ്റ അനുസരിച്ച്, ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള എല്ലാ പ്ലാറ്റ്ഫോമുകളെയും ഈ തടസ്സം ബാധിക്കുന്നു. വാട്സ്ആപിന്റെ ഡെസ്ക്ടോപ് വേര്‍ഷനും പ്രവര്‍ത്തനരഹിതമാണ്.
മണിക്കൂറുകളായി ഇവയുടെ പ്രവര്‍ത്തനം നിലച്ചിട്ടുണ്ട്. ‘ക്ഷമിക്കണം, എന്തോ കുഴപ്പം സംഭവിച്ചു’, ‘5ഃഃ സെര്‍വര്‍ പിശക്’ തുടങ്ങിയ സന്ദേശങ്ങളാണ് ഫെയ്സ്ബുക്കില്‍ ലഭിക്കുന്നത്.
ചില ഫെയ്സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്ട്സ്ആപ്പ് തകരാറുകള്‍ ചില ഭൂമിശാസ്ത്ര മേഖലകളെ മാത്രമേ ബാധിക്കുകയുള്ളൂവെങ്കിലും, ഇന്നുണ്ടായ തടസ്സം ലോകവ്യാപകമായി തന്നെ സംഭവിച്ചിട്ടുണ്ട്. നിലവിലുള്ള തകരാറുകളെക്കുറിച്ച് ഫേസ്ബുക്ക് ഇതുവരെ പ്രതികരിച്ചിട്ടില്ല.
വാട്സ്ആപില് അയക്കുന്ന സന്ദേശങ്ങള്‍ സെന്റ് ആവാതിരുന്നതോടെയാണ് ആപ്ലിക്കേഷന്‍ പണിമുടക്കിയെന്ന് ഉപഭോക്താക്കള്‍ക്ക് മനസിലാക്കുന്നത്. ഇതിന് പിന്നാലെ നിരവധി പേരാണ് ട്വിറ്ററില്‍ പരാതിയുമായി രംഗത്ത് വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക