ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ പരാജയത്തില്‍ വിശദീകരണവുമായി ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന് എംഎസ് ധോണി. 150നോടടുത്തുള്ള സ്കോറാണ് തങ്ങള്‍ ലക്ഷ്യം വെച്ചതെന്നും എന്നാല്‍ അവസാന ഓവറുകളില്‍ ബാറ്റ്സ്മാന്മാര്ക്ക് വേഗത്തില്‍ സ്കോര്‍ ചെയ്യാന്‍ സാധിച്ചില്ലെന്നും ധോണി പറഞ്ഞു.
‘150നോടടുത്ത സ്കോറാണ് ഞങ്ങള്‍ ലക്ഷ്യം വെച്ചത്. കുറച്ച് വിക്കറ്റുകള്‍ നഷ്ടപ്പെട്ടതിനു ശേഷം 15-16 ഓവര്‍ ആയപ്പോഴേക്കും പ്ലാറ്റ്ഫോം മികച്ചതായിരുന്നു.
പക്ഷേ, ഞങ്ങള്‍ക്ക് സ്കോര്‍ ഉയര്‍ത്താനായില്ല. പിച്ചില്‍ ബാറ്റിംഗ് ദുഷ്കരമായിരുന്നു. 150നോടടുത്ത സ്കോര്‍ എടുത്തിരുന്നെങ്കില്‍ മികച്ചതായേനെ. ഡല്‍ഹിക്കും പിച്ച് പ്രതിസന്ധി ഉണ്ടാക്കി’ ധോണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക