മുംബൈ ആഡംബര കപ്പലിൽ ലഹരി പാർട്ടി നടത്തിയ സംഭവത്തിൽ വിദേശി അറസ്റ്റിൽ. ബാന്ദ്രയിൽ നിന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പാർട്ടിയിൽ പങ്കെടുത്തവർക്ക് ലഹരി എത്തിച്ചു നൽകിയത് ഇയാളാണെന്നാണ് എൻസിബി പറയുന്നത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം പതിനെട്ടായി.
കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബാന്ദ്ര, അന്ധേരി എന്നിവിടങ്ങളിൽ എൻസിപി പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് വിദേശി പിടിയിലായത്.
ഇയാളിൽ നിന്ന് വലിയ അളവിൽ മയക്കുമരുന്ന് കണ്ടെത്തിയതായാണ് എൻസിബി വൃത്തങ്ങൾ നൽകുന്ന വിവരം. ഇയാളുടെ പങ്ക് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കേണ്ടതുണ്ടെന്നും വിശദമായി ചോദ്യം ചെയ്യുമെന്നും എൻസിബി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക