എരുമപ്പെട്ടി (തൃശൂര്‍): ബൈക്കിന്റെ പിറകിലിരുന്ന് യാത്രചെയ്യവേ തെറിച്ച് വീണ് പരിക്കേറ്റ മധ്യവയസ്ക മരിച്ചു. എരുമപ്പെട്ടി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പളളി റോഡിലെ പെരുമാടന് മണ്ണുമ്മല്‍ വീട്ടില്‍ ത്രേസ്യയാണ് (56) മരിച്ചത്.
വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. എരുമപ്പെട്ടി-തയ്യൂര്‍ റോഡിലെ ടെലിഫോണ്‍ എക്സ്ചേഞ്ച് വളവിന് സമീപമാണ് ബൈക്ക് അപകടമുണ്ടായത്. സഹോദരിയുടെ മകന് ഓടിച്ചിരുന്ന ബൈക്കിന്റെ പിറകിലിരുന്ന് വേലൂരിലേക്ക് പോകവേയാണ് ബൈക്കില്‍ നിന്ന് തെറിച്ച് വീണത് ഉടനെ എരുമപ്പെട്ടി ആക്ട്സ് പ്രവര്‍ത്തകര്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു മരണം. മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി.സഹോദരങ്ങള്‍: ജോസ്, ജേക്കബ്, ക്ലാര, പരേതയായ സിസിലി. സംസ്ക്കാരം എരുമപ്പെട്ടി തിരുഹൃദയ ഫൊറോന പള്ളി സെമിത്തേരിയില്‍ പിന്നീട് നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക