ഔറംഗബാദ്: പൂനെയില്‍ നിന്നും ഹൈദരബാദിലേക്ക് വരികയായിരുന്ന ട്രെയിനില്‍ വച്ച് യുവതിയെ ലൈംഗികമായി അതിക്രമിച്ച മുംബൈ ബ്രാഞ്ചിലെ നര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ ഉദ്യോഗസ്ഥനെ റെയില്‍വെ പൊലീസ് അറസ്റ്റ് ചെയ്തു. 34കാരനായ ഉദ്യോഗസ്ഥനെതിരെ 25കാരി നല്കിയ പരാതിയിലാണ് നടപടി.
മുംബൈ ബ്രാഞ്ചിലെ ഓഫീസറായ ദിനേഷ് ചവാനാണ് യുവതിയോട് അപമര്യാദയായി പെരുമാറിയതെന്ന് റെയില്‍വെ പൊലീസ് പറഞ്ഞു. കോടതി വിചാരണയ്ക്കായി യുവതി വരുന്നതിനിടെയാണ് ലൈംഗികമായി അതിക്രമിക്കപ്പെട്ടതെന്നും യുവതി പറഞ്ഞു.
കുട്ടികൾക്കു സ്കൂളുകളിലെത്താൻ രക്ഷിതാക്കളുടെ സമ്മതം നിർബന്ധം, ഒരു ക്ലാസിനെ രണ്ടായി വിഭജിക്കണം, ക്ലാസിലെ പകുതി പേരെ ഒരുസമയം പ്രവേശിപ്പിക്കാം; ആദ്യ ബാച്ചിനു തിങ്കൾ മുതൽ ബുധൻ വരെയും രണ്ടാമത്തെ ബാച്ചിനു വ്യാഴം മുതൽ ശനി വരെയും ക്ലാസുകൾ; ഇരു ബാച്ചുകളിലെയും കുട്ടികളെ തമ്മിൽ ഇടപഴകാൻ അനുവദിക്കില്ല; ഒരു ബെഞ്ചിൽ രണ്ട് പേർ എന്ന രീതിയിൽ ബയോബബിൾ സുരക്ഷിതത്വം ഏർപ്പെടുത്തണം; കുട്ടികൾക്കു കോവിഡ് ബാധിച്ചാൽ ബയോ ബബ്ളിൽ ഉള്ളവരെല്ലാം ക്വാറന്റെെനിൽ പോകണം; മാര്‍ഗരേഖ പുറത്തിറക്കി
യുവാവ് അതിക്രമിച്ച് കയറിപ്പിടിച്ചെന്നും ബാഗില്‍ നിന്ന് തന്റെ അടിവസ്ത്രം എടുത്ത് അയാളുടെ നെഞ്ചാട് ചേര്ത്തുവച്ചതായും പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക