അതിസമ്പന്നരുടെ പട്ടികയിൽ ഇടംപിടിച്ച് മുകേഷ് അംബാനിയും. ജെഫ് ബെസോസ്, ബില്‍ഗേറ്റ്സ്, ഇലോണ്‍ മസ്ക് എന്നിവർക്കൊപ്പമാണ് മുകേഷ് അംബാനിയും സമ്പന്നരുടെ പട്ടികയിലേക്ക് ഇടം നേടിയത്. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിനും, ബില്‍ഗേറ്റ്സ്, ടെസ്ല സി.ഇ.ഒ ഇലോണ്‍ മസ്കിനുമൊപ്പമാണ് പട്ടികയില്‍ മുകേഷ് അംബാനിയുടെ സ്ഥാനം എന്ന വിവരം ഏറ്റെടുത്തിരിക്കുകയാണ് വിദേശ മാധ്യമങ്ങളും ബിസിനസ് തലവന്മാരും. 100.6 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായാണ് മുകേഷ് അംബാനിയുടെ പട്ടികയിലേക്കുള്ള സ്ഥാന കയറ്റം.
നന്നായി ഉറങ്ങാൻ ഐഫോൺ സഹായിക്കും! നിങ്ങൾക്ക് വിശ്വാസമായില്ലെങ്കില്‍ ഈ തന്ത്രം പരീക്ഷിക്കുക !
100 ബില്യണ്‍ ഡോളറില്‍ കൂടുതല്‍ ആസ്തിയുള്ള 11 പേരാണ് പട്ടികയില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. 2005 ൽ പിതാവ് ധീരുഭായ് അംബാനിയുടെ വ്യവസായങ്ങളായ എണ്ണ, പെട്രോകെമിക്കല്‍ എന്നിവ ഏറ്റെടുത്ത മുകേഷ് അംബാനി പിന്നീട് റീടെയില്‍, ടെക്നോളജി, ഇ-കോമേഴ്സ് തുടങ്ങിയ മേഖലകളിലേക്ക് തന്റെ ബിസിനസ് സാമ്രാജ്യം വ്യാപിപ്പിക്കുകയായിരുന്നു. മാര്‍ക്ക് സൂക്കര്‍ബര്‍ഗ്, വാരന്‍ ബഫറ്റ് എന്നിവരും പട്ടികയില്‍ സ്ഥാനം നേടിയിട്ടുണ്ട്. മുകേഷ് അംബാനിയുടെ ജിയോ ഇന്ത്യയിലെ പ്രമുഖ ടെലികോം കമ്പനികളിലൊന്നാണ് ഇന്ന്. 2016 ലാണ് ജിയോക്ക് തുടക്കം കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക