ബംഗളൂരു: ആധുനിക ഇന്ത്യന്‍ വനിതകള്‍ക്ക് വിവാഹിതരാവാനും കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാനും താല്പര്യമില്ലെന്നും വാടക ഗര്‍ഭപാത്രം തേടി പോവുകയാണെന്നും കര്‍ണാടക ആരോഗ്യമന്ത്രി കെ സുധാകര്‍.
ഇന്ന് ഇങ്ങനെ പറയേണ്ടി വരുന്നതില്‍ തനിക്ക് ഖേദമുണ്ട്. പക്ഷേ ഒരുപാട് ഇന്ത്യന്‍ വനിതകള്‍ക്ക് തനിച്ച് കഴിയാനാണ് താല്പര്യം. വിവാഹിതരായാല്‍ ഗര്‍ഭം ധരിക്കാനും അവര്‍ തയ്യാറല്ല. വാടക ഗര്‍ഭധാരണമാണ് അവര്‍ക്ക് വേണ്ടത്. അത് ശരിയല്ലെന്നും സുധാകര്‍ പറഞ്ഞു.
വെറുതെ കിടന്നുറങ്ങുന്ന ഒരാളെ ഒരു പ്രകോപനവുമില്ലാതെ മൂര്‍ഖന്‍ പാമ്പ് കടിക്കുമോ? ഏതു സാഹചര്യത്തിലാവാം പാമ്പ് ഉത്രയെ കടിച്ചിട്ടുണ്ടാവുക? പാമ്പ് കടിച്ചാല്‍ ഉണ്ടാകുന്ന മുറിവിന്റെ ആഴമെത്ര? ഉയര്‍ന്ന സംശയങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ആദ്യ പരിശോധന കട്ടിലില്‍ കിടത്തിയിരുന്ന ഡമ്മിയിലേക്ക് പാമ്പിനെ കുടഞ്ഞിട്ട്; പക്ഷേ ഡമ്മിയില്‍ പാമ്പ് കൊത്തിയില്ല; ഒടുവില്‍ ഉത്രക്കേസില്‍ നിര്‍ണായകമായ ആ ക്രൂരത അന്വേഷണ സംഘം കണ്ടെത്തിയത് ഇങ്ങനെ..
പാശ്ചാത്യ സംസ്കാരങ്ങളുടെ സ്വാധീനത്താലാണ് ഇത്. ഇതിനെ പിന്തുടര്ന്ന് പ്രായമായ രക്ഷിതാക്കളെ ഒപ്പം താമസിപ്പിക്കാനും ആളുകള്‍ തയ്യാറാവാതെ വരുന്നുണ്ട്. നിര്‍ഭാഗ്യവശാല്‍ നമ്മളിന്ന് പോവുന്നത് പാശ്ചാത്യ ശൈലിയിലാണ്.
നമ്മുടെ അച്ഛനും അമ്മയും ഒപ്പം താമസിക്കുന്നതിന് തന്നെ നമ്മുക്ക് താല്പര്യമില്ല പിന്നയല്ലേ പ്രായമായ അവരുടെ രക്ഷിതാക്കളെന്നുമായിരുന്നു കെ സുധാകര്‍ പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക