തിരുവനന്തപുരത്ത് ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് കുത്തേറ്റ സംഭവത്തിൽ രണ്ടുപേര്‍ പിടിയിലായി. സാമ്ബത്തിക ഇടപാടിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ഒടുവില്‍ ഓട്ടോറിക്ഷാ ഡ്രൈവറെ കുത്തിപ്പരിക്കേൽപ്പികാൻ ഇടയായ സാഹചര്യം. വള്ളക്കടവ് സ്വദേശി മുഹമ്മദ് ഷാനവാസിനാണ് (37) കുത്തേറ്റത്. കേസില്‍ രണ്ടുപേരെ വഞ്ചിയൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പേട്ട സ്വദേശികളായ സൂരജ്(24), ലിജിത്ത്(31) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതികൾ മറ്റുചില കേസിലെ പ്രതികളുകൂടിയാണ്. കൊലപാതകമടക്കമുള്ള നിരവധി കേസുകളിലെ പ്രതികളാണ് ഇവർ .രണ്ടു ഓട്ടോറിക്ഷകളിലായി എത്തിയ പ്രതികള്‍ ഷാനവാസിനെ സ്ക്രൂ ഡ്രൈവറിന് കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ചാക്ക ബൈപാസിലെ മാളിന് സമീപത്തായിരുന്നു സംഭവം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക