ഗുരുവായൂര്‍ ക്ഷേത്രത്തില്തിളച്ച പാല്‍പ്പായസം മറിഞ്ഞ് കീഴ്ശാന്തിക്ക് പൊള്ളലേറ്റു. കൊടയ്ക്കാട് ശ്രീറാം നമ്പൂതിരിക്കാണ് നാലമ്പലത്തിനകത്ത് പടക്കളത്തില്‍ വഴുതി വീണ് പായസത്തില്‍ നിന്ന് പൊള്ളലേറ്റത്.
തെക്കുഭാഗത്ത് അയ്യപ്പശ്രീ കോവിലിനു സമീപമുള്ള തിടപ്പിള്ളിയില്‍ നിന്നു കുട്ടകത്തില്‍ പാല്‍പ്പായസം നാലമ്പലത്തിലെ പടക്കളത്തില്‍ കൊണ്ട് വെക്കുമ്പോഴായിരുന്നു വഴുതി വീണത്. കീഴ്ശാന്തി ശ്രീറാമിന് ദേവസ്വം ആശുപത്രിയില്‍ ചികിത്സ നല്കി.
കഴിഞ്ഞ ദിവസം തിളച്ച പാല്‍പ്പായസം വീണ് കീഴ്ശാന്തി മൂത്തേടം ഹരിശങ്കര്‍ നമ്ബൂതിരിക്കും പൊള്ളല്‍ ഏറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക