പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബൈക്കില്‍ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കാഞ്ഞങ്ങാട് സ്വദേശിയായ യുവാവ് അറസ്റ്റിൽ. പോക്സോ കേസ് ചുമത്തിയാണ് കാഞ്ഞങ്ങാട് മാവുങ്കാല്‍ ആനന്ദാശ്രമത്തിന് സമീപത്തെ അനില്‍ രാജിനെ(21)നെ അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ 13നായിരുന്നു സംഭവം. കണ്ണൂര്‍ മേലേ ചൊവ്വയില്‍ പഠനത്തിനെത്തിയ 17കാരിയെയാണ് യുവാവ് പ്രലോഭിപ്പിച്ച് ബൈക്കില്‍ തട്ടിക്കൊണ്ടു പോയി കാഞ്ഞങ്ങാട്ടെ ബന്ധുവീട്ടില്‍ വച്ച് പീഡിപ്പിച്ചത്. വീട്ടിലെത്താന്‍ വൈകിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. എടക്കാട് എസ്ഐ മഹേഷ് കണ്ടമ്ബേത്താണ് പ്രതിയെ പിടികൂടിയത്. സംഭവം നടന്നത് കണ്ണൂരില്‍ നിന്ന് ആയതിനാല്‍ കേസ് തുടരന്വേഷണത്തിനായി കണ്ണൂര്‍ ടൗണ്‍ പൊലീസിന് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക