മൈദുഗുരി; നൈജീരിയയിൽ തോക്കുധാരികളുടെ ആക്രമണത്തിൽ 43 പേർ കൊല്ലപ്പെട്ടു. വടക്കൻ നൈജീരിയയിലെ സൊകോട്ടോയിലാണ് ആക്രമണം നടന്നത്.
ഗൊറോണിയോയിലെ ഒരു മാർക്കറ്റിൽ ഞായറാഴ്ച ആരംഭിച്ച ആക്രമണം തിങ്കളാഴ്ച രാവിലെ വരെ തുടർന്നുവെന്ന് സൊകോട്ടോ ഗവർണർ അമിനു വസീരി തംബുവൽ പ്രസ്താവനയിൽ പറഞ്ഞു.
മാർക്കറ്റിൽ നടന്ന സായുധ ആക്രമണത്തിൽ 30 ൽ അധികം പേർ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച 200 ഓളം സംഘാംഗങ്ങൾ മോട്ടോർ സൈക്കിളുകളിൽ മാർക്കറ്റിൽ അതിക്രമിച്ചു കയറി വെടിയുതിർക്കുകയായിരുന്നുവെന്ന് പ്രാദേശിക പ്രീമിയം ടൈംസ് പത്രം പറയുന്നു.
ഒക്ടോബർ 8 ന് നൈജീരിയയുടെ അതിർത്തിയായ നൈജറിനടുത്തുള്ള ഒരു ഗ്രാമത്തിൽ കൊള്ളക്കാർ മാർക്കറ്റ് ആക്രമിക്കുകയും 19 പേർ കൊല്ലപ്പെടുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക