തിരുവനന്തപുരം: ഫ്ലാറ്റ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച് വരികയായിരുന്ന കഞ്ചാവ് സംഘത്തിലെ കരമന സ്വദേശികളായ ലജീഷ്, കൃഷ്ണ എന്നിവർ പൊലീസ് പിടിയിൽ.
ലജീഷി്നറെ പേരിലാണ് കരമനയിലെ ലോഡ്ജിൽ മുറിയെടുത്തിരുന്നത്. പരിശോധനയ്ക്കായി ഫ്ലാറ്റിലെത്തിയ പൊലീസ് സംഘത്തിന് നേരെ സംഘം നാടൻ പടക്കം എറിഞ്ഞു.
പൊലീസിനെ ആക്രമിച്ച് പ്രതികളിൽ രണ്ട് പേർ രക്ഷപ്പെട്ടു. നാർക്കോട്ടിക് സെൽ അസി. കമീഷണറുടെ നേതൃത്വത്തിലായിരുന്നു ഫ്ലാറ്റിൽ റെയ്ഡ് നടത്തിയത്. മുറിയിൻ നിന്നും തോക്കും ആയുധങ്ങളും പിടികൂടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക