തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ കെ റെയില്‍ പദ്ധതിയില്‍ നിന്നും പിന്മാറണമെന്നു കെ സി ജോസഫ്. പദ്ധതി നടപ്പിലായാല്‍ ഉണ്ടായേക്കാവുന്ന പരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ചു നിരവധി ആക്ഷേപങ്ങള്‍ ആണ് ഉയരുന്നത്. ഇതിനെക്കുറിച്ച് ജനങ്ങൾ ആശങ്കുലരാണെന്നും ഇദ്ദേഹം വ്യക്തമാക്കി. 5കൊല്ലം കൊണ്ടു പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ കഴിയില്ല എന്നും വിഷയത്തില്‍ സര്‍ക്കാര്‍ പുനര്‍ചിന്തനം നടത്തണമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.
സില്‍വര്‍ ലൈന്‍ പദ്ധതിക്കു സാമ്ബത്തിക സഹായം നല്‍കാനോ വിദേശ വായ്പയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനോ കഴിയില്ലെന്നു കേന്ദ്ര സര്‍ക്കാരും, റെയില്‍വേയും വ്യക്തമാക്കിയ സാഹചര്യം കൂടി കണക്കിലെടുത്തു പദ്ധതി ഉപേക്ഷിക്കണമെന്നും കെ. സി ജോസഫ് കോട്ടയത്ത് വാര്‍ത്ത സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക