ജമ്മു: കശ്മീരില്‍ ഭീകരാക്രമണം. ഷോപ്പിയാനില്‍ ഒരു നാട്ടുകാരന് കൊല്ലപ്പെട്ടു. പൂഞ്ചില്‍ ഒരു ജവാനും രണ്ട് പൊലീസുകാര്‍ക്കും പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.
തോക്ക് ധാരിയായ ഭീകരന് ആള്‍ക്കൂട്ടത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. രണ്ടാഴ്ചയായി പ്രദേശത്ത് നാട്ടുകാര്‍ക്ക് നേരെ ഭീകരാക്രമണം രൂക്ഷമാണ്. ഈ മാസം ഇതുവരെ ഭീകരാക്രണത്തില്‍ 12 സാധാരണക്കാരാണ് കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക