മലയാള സിനിമയിലൂടെ ബാലതാരമായി അരങ്ങേറി പിൽകാലത്ത് തമിഴിലും തെലുങ്കിലും സജീവമായ നടിയാണ് നിവേദ തോമസ്. ഇപ്പോഴിതാ ഒരു സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്.
ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ കിളിമഞ്ചാരോ കീഴടക്കിയ സന്തോഷമാണ് നിവേദ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. കൊടുമുടിക്ക് മുകളിൽ ഇന്ത്യൻ പതാക പുതച്ചു നിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്തു കൊണ്ടാണ് തന്റെ അഭിമാനനേട്ടം ആരാധകരെ അറിയിച്ചിരിക്കുന്നത്.
വടക്ക് കിഴക്കന്‍ ടാന്‍സാനിയയിലാണ് കിളി മഞ്ചാരോ സ്ഥിതി ചെയ്യുന്നത്. ഒരു നിഷ്ക്രിയ അഗ്നിപര്‍വതമാണ് ഇത്. ‘തിളങ്ങുന്ന മലനിര’ എന്നാണ് കിളിമഞ്ചാരോ എന്ന വാക്കിന്റെ അര്‍ത്ഥം.
ഉഹ്റു കൊടുമുടിയാണ് കിളിമഞ്ചാരോയിലെ ഏറ്റവും ഉയര്‍ന്ന പ്രദേശം. 5,895 മീറ്ററാണ് ഇവിടത്തെ ഉയരം. അവിടെ നിന്നുമുള്ള ചിത്രമാണ് നിവേദ പോസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക